സമസ്ത 90-ാം വാര്‍ഷികം; വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു.

  • Thu-Nov-2015
  • ചേളാരി,വെളിമുക്ക്
  • ചേളാരി: 2016 ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ വെബ്‌സൈറ്റ് ലോഞ്ചിംഗ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, വൈസ് പ്രസിഡന്റ് à´Žà´‚.à´Ÿà´¿. അബ്ദുല്ല മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കോട്ടുമല à´Ÿà´¿.à´Žà´‚.ബാപ്പു മുസ്‌ലിയാര്‍, സെക്രട്ടറിമാരായ ഡോ. എന്‍.à´Ž.à´Žà´‚. അബ്ദുല്‍ഖാദിര്‍, à´Žà´‚.à´Ž. ഖാസിം മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് സി.കെ.à´Žà´‚. സ്വാദിഖ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, ഹാജി കെ.മമ്മദ് ഫൈസി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.www.samasthaconference.com എന്നതാണ് വെബ്‌സൈറ്റ് വിലാസം. സമസ്തയുടെ മുന്‍കാല സമ്മേളന ചരിത്രങ്ങള്‍, 90-ാം വാര്‍ഷികം സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ സൈറ്റില്‍ ലഭ്യമാവും.