സമസ്ത 90-ാം വര്‍ഷികം പ്രചാരണ സമ്മേളനം ഡിസംബര്‍ 13ന് മംഗലാപുരത്ത്‌

  • Thu-Nov-2015
  • chelari
  • ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷികത്തിന്റെ പ്രചാരണ മഹാ സമ്മേളനം 2015 ഡിസംബര്‍ 13ന് മംഗലാപുരം നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കും. വൈകുന്നേരം 3 മണിക്ക് മംഗലാപുരം ഖാസി ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍ അല്‍ അസ്ഹരിയുടെ നേതൃത്വത്തില്‍ നടക്കുന്ന കൂട്ടസിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് കെ.പി.അബ്ദുല്‍ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബൈല്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. നാല് മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ പൊതുസമ്മേളനം ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബി.കെ.അബ്ദുല്‍ഖാദര്‍ അല്‍ ഖാസിമി ബംബ്രാന സ്വാഗതം പറയും. ത്വാഖാ അഹ്മദ് മൗലവി ആമുഖ പ്രഭാഷണം നടത്തും.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈ: പ്രസിഡണ്ട് à´Žà´‚.à´Ÿà´¿.അബ്ദുല്ല മുസ്‌ലിയാര്‍, സെക്രട്ടറി കോട്ടുമല à´Ÿà´¿.à´Žà´‚.ബാപ്പു മുസ്‌ലിയാര്‍, ആള്‍ ഇന്ത്യ സുന്നി യൂത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ പ്രസിഡണ്ട് സി.കെ.à´Žà´‚.സ്വാദിഖ് മുസ്‌ലിയാര്‍, കൊയ്യോട് പി.പി.ഉമര്‍ മുസ്‌ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസംഗിക്കും. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രമേയ പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗങ്ങള്‍, പോഷക സംഘടന നേതാക്കള്‍ സംബന്ധിക്കും.