സമസ്ത 90-ാം വര്‍ഷികം മള്‍ട്ടി ഫാരിയസ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു

  • Thu-Nov-2015
  • ചേളാരി
  • ചേളാരി: ''സമസ്ത ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം'' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2016 ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാ സമ്മേളനത്തോടനുബന്ധിച്ച് 'സീ ക്വെന്‍സ് 16' എന്ന പേരില്‍ മള്‍ട്ടി ഫാരിയസ് എക്‌സിബിഷന്‍ സംഘടിപ്പിക്കാന്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സ്‌പോ കമ്മിറ്റി യോഗം തീരുമാനിച്ചു. മതം, സംസ്‌കാരം, പൈതൃകം, നാഗരികത, ചരിത്രം, ആദര്‍ശം, ശാസ്ത്രം തുടങ്ങി 20 ഓളം പ്രമേയങ്ങളെ അധികരിച്ച് സപ്തദിന പ്രദര്‍ശനമാണ് ഒരുക്കുക.ഇതാദ്യമായാണ് നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി 20 ടെന്റുകളിലായുള്ള ചരിത്ര പ്രദര്‍ശനം ഒരു സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സി.à´Žà´‚.കുട്ടി സഖാഫി, à´Žà´‚.പി.മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, à´’.കെ.à´Žà´‚.കുട്ടി ഉമരി, ഹുസൈന്‍ ഹുദവി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.