സമസ്ത 90-ാം വാര്‍ഷികത്തെ വരവേല്‍ക്കാന്‍ ദക്ഷിണ കേരളം ഒരുങ്ങുന്നു

  • Sat-Nov-2015
  • മംഗലാപുരം
  • ചേളാരി: 2016 ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാസമ്മേളനത്തെ വരവേല്‍ക്കാന്‍ ദക്ഷിണ കേരളത്തില്‍ വന്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഇതാദ്യമായി തെക്കന്‍ കേരളത്തില്‍ നടക്കുന്ന സമസ്തയുടെ വാര്‍ഷിക മഹാസമ്മേളനം ചരിത്ര സംഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് പ്രവര്‍ത്തകര്‍. കന്യാകുമാരി മുതല്‍ എറണാകുളം വരെയുള്ള ജില്ലകള്‍ ഉള്‍പ്പെടെ ദക്ഷിണമേഖല സ്വാഗതസംഘത്തിന്റെ കീഴില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. സമ്മേളന പ്രചാരണാര്‍ത്ഥം പ്രധാന കേന്ദ്രങ്ങളില്‍ ചുമരെഴുത്തുകള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍, കമാനങ്ങള്‍ എന്നിവ സ്ഥാപിച്ചുവരുന്നു. ജില്ലാ സ്വാഗത സംഘത്തിന്റെ കീഴില്‍ റെയ്ഞ്ച് തല സംഘാടകസമിതി രൂപീകരണം à´ˆ മാസം 30-ാം തിയ്യതിയോടെ പൂര്‍ത്തിയാകും. സമ്മേളന പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് സമസ്ത നിയോഗിച്ച ഓര്‍ഗനൈസര്‍മാര്‍ മഹല്ല് തല പര്യടനം നടത്തിവരുന്നു. സമ്മേളത്തിന്റെ ഭാഗമായി നടക്കുന്ന പഠനക്യാമ്പില്‍ 25000 പ്രതിനിധികളും സമാപന സമ്മേളനത്തില്‍ 25ലക്ഷത്തോളം പ്രവര്‍ത്തകരും പങ്കെടുക്കും. വിശാലമായ ആലപ്പുഴ കടപ്പുറമാണ് ഇതിന് വേണ്ടി സജ്ജീകരിക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് വിപുലമായ പ്രദര്‍ശനവും ഒരുക്കുന്നുണ്ട്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നടത്തുന്ന എക്‌സിബിഷന്‍ സമ്മേളനത്തിന്റെ നാല് ദിവസം മുമ്പെ സജ്ജമാകും. ചെയര്‍മാന്‍ മാന്നാര്‍ ഇസ്മാഈല്‍ കുഞ്ഞി ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദക്ഷിണ കേരള സ്വാഗതസംഘം യോഗം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. à´Žà´‚.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കുടക്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സി.à´Žà´‚.കുട്ടി സഖാഫി, സി. മുഹമ്മദ് അല്‍ഖാസിമി, à´Ž.à´Žà´‚.പരീത്, ഷാജഹാന്‍ ഫൈസി കൂരിപ്പള്ളി, ശിഹാബുദ്ധീന്‍ ഫൈസി കൊല്ലം, à´’.à´Žà´‚. ശരീഫ് ദാരിമി കോട്ടയം, ബഷീര്‍ പത്തനംതിട്ട, ഷാനവാസ് കണിയാപുരം, ഹസ്സന്‍ ആലംകോട്, നവാസ് പാനൂര്‍, à´Ž. ഇബ്രാഹീം കുട്ടി മൗലവി, നിസാര്‍ പറമ്പന്‍, വി.എസ്. ഷംസുദ്ദീന്‍, ഉസ്മാന്‍ സഖാഫി, ഹനീഫ് ബാഖവി, à´Ž. യഹ്‌യ, എസ്.à´Žà´‚. ഷരീഫ്, à´‡.കെ. അബ്ദുറഹിമാന്‍ ഹാജി എരമംഗലം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കണ്‍വീനര്‍ à´Ž.ഐ.അബ്ദുറഹിമാന്‍ അല്‍ഖാസിമി സ്വാഗതവും പി.à´Ž.ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.