സമസ്ത 90-ാം വാര്‍ഷികം: സന്ദേശ യാത്രകള്‍ ജനുവരി 31ന് തുടങ്ങും

  • Thu-Dec-2015
  • AIAPPUZHA
  • ചേളാരി: 2016 ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 90-ാം വാര്‍ഷിക മഹാസമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സന്ദേശ യാത്രകള്‍ ജനുവരി 31ന് ആരംഭിക്കും. ദക്ഷിണ മേഖല യാത്ര കന്യാകുമാരിയില്‍നിന്നും ഉത്തരമേഖല യാത്ര മംഗലാപുരത്ത് നിന്നും ആരംഭിച്ച് ഇരുയാത്രകളും ഒരുമിച്ച് ഫെബ്രുവരി 6ന് ആലപ്പുഴയില്‍ സംഗമിക്കും. വിവിധ ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ സ്വീകരണ സമ്മേളനങ്ങള്‍ നടക്കും. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന പബ്ലിസിറ്റി കമ്മിറ്റിയുടെയും സന്ദേശ യാത്ര സമിതി ഭാരവാഹികളുടെയും സംയുക്ത യോഗം പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കി. ജില്ലാ സ്വാഗത സംഘം ഭാരവാഹികളുടെയും റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറിമാരുടെയും സംയുക്തയോഗം രണ്ട് മേഖലകളായിചേരും. മംഗലാപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളുടെത് 15-12-2015 രാവിലെ 10 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍വെച്ചും എറണാകുളം മുതല്‍ കന്യാകുമാരി വരെയുളളത് ആലപ്പുഴ ഇര്‍ഷാദ് ഓഡിറ്റോറിയത്തില്‍ വെച്ചും ചേരും. പബ്ലിസിറ്റി ചെയര്‍മാന്‍ കെ.à´Ž.റഹ്മാന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.ഉമര്‍ ഫൈസി മുക്കം, à´‡.മൊയ്തീന്‍ ഫൈസി പുത്തനഴി, കെസി.മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, à´’.à´Žà´‚ ഷരീഫ് ദാരിമി കോട്ടയം, കെ.à´‡ മുഹമ്മദ് മുസ്‌ലിയാര്‍, പി.à´’ ശിഹാബുദ്ധീന്‍ മുസ്‌ലിയാര്‍, നിസാര്‍ പറമ്പന്‍, ഹസ്സന്‍ ആലംകോട്, മലയമ്മ അബൂബക്കര്‍ ഫൈസി, à´Ÿà´¿.കെ മുഹമ്മദ് കുട്ടി ഫൈസി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, à´’.പി അശ്‌റഫ്, അയ്യൂബ് കൂളിമാട്, ആര്‍.വി.à´Ž സലാം, നൂഹ് കരിങ്കപ്പാറ, ഹമീദ് കുണിയ ചര്‍ച്ചയില്‍ പങ്കെടുത്തു കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും അഹമ്മദ് തെര്‍ളായി നന്ദിയും പറഞ്ഞു.