സമസ്ത 90-ാം വാര്‍ഷികം പ്രബോധന വീഥിയില്‍ വ്യാപൃതരായി യുവപണ്ഡിതര്‍

  • Mon-Dec-2015
  • കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 90-ാം വാര്‍ഷികത്തിന്റെ ഭാഗമായി നിയമിതരായ ഓര്‍ഗനൈസര്‍മാര്‍ വിവിധ ജില്ലകളില്‍ പ്രബോധന വീഥിയില്‍ വ്യാപൃതരായി മുന്നേറുന്നു. ആദ്യഘട്ടത്തില്‍ തെക്കന്‍ കേരളത്തിലേക്ക് മാത്രം 21 യുവ പണ്ഡിതരെയാണ് ഓര്‍ഗനൈസര്‍മാരായി സമസ്ത നിയോഗിച്ചത്. ആദര്‍ശ വിശുദ്ധിയോടെ 90 വര്‍ഷം പൂര്‍ത്തിയാക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 90-ാം വാര്‍ഷിക മഹാസമ്മേളനം വിജയിപ്പിക്കുന്നതിനും സമസ്തയുടെ സന്ദേശം പൊതുജനങ്ങളില്‍ എത്തിക്കുന്നതിനുമാണ് ഓര്‍ഗനൈസര്‍മാരെ നിയമിച്ചത്. ഒരു മാസമായി ഇവര്‍ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു. കോട്ടുമല à´Ÿà´¿.à´Žà´‚. ബാപ്പു മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഓര്‍ഗനൈസര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. ഓര്‍ഗനൈസര്‍മാരായ à´Ž.കെ. ആലിപ്പറമ്പ്, കെ.എന്‍.എസ്. മൗലവി, കെ.à´Žà´‚. ഷെരീഫ് പൊന്നാനി, à´’.à´Žà´‚. ഷരീഫ് ദാരിമി, കാജു ഷമീര്‍ അസ്ഹരി, à´Ÿà´¿.കെ.à´Žà´‚. ബഷീര്‍ ദാരിമി, എന്‍. മുഹമ്മദ് റഫീഖ്, പി.സി. ഉമ്മര്‍ വയനാട്, നിസാമുദ്ദീന്‍ ഹുദവി, കെ.പി. ഫൈറൂസ് ഫൈസി, മുദ്ദസിര്‍ ഫൈസി, à´Ÿà´¿.എച്ച്. മുഹമ്മദ് സാലിഹ്, അശ്‌റഫ് ഹുദവി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഓര്‍ഗനൈസര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താന്‍ മഹല്ല്/മദ്‌റസ കമ്മിറ്റി ഭാരവാഹികളും സംഘടന പ്രവര്‍ത്തകരും പ്രത്യേകം താല്‍പര്യമെടുക്കണമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും ജനറല്‍ കണ്‍വീനര്‍ കോട്ടുമല à´Ÿà´¿.à´Žà´‚. ബാപ്പു മുസ്‌ലിയാരും അഭ്യര്‍ത്ഥിച്ചു.