ആവേശക്കടലായി മംഗലാപുരത്തെ ഉദ്ഘാടന സമ്മേളനം

  • Mon-Dec-2015
  • ആദര്‍ശ വിശുദ്ധിയോടെ കര്‍മപഥത്തില്‍ നിലകൊള്ളുന്ന പ്രസ്ഥാനം സമസ്ത തന്നെയാണെന്ന് ഒരിക്കല്‍കൂടി സാക്ഷ്യപ്പെടുത്തി മംഗലാപുരം ശംസുല്‍ ഉലമാ നഗറില്‍ സുന്നി ജനസഞ്ചയം സംഗമിച്ചത് ചരിത്രമായി. ആദ്ധ്യാത്മിക മുസ്‌ലിം സംഘം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംഘശക്തി വിളിച്ചോതുന്നതായിരുന്നു 'സമസ്ത ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ആലപ്പുഴയില്‍ നടക്കുന്ന വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനം. തൗഹീദിന്റെ പൊന്‍പ്രഭ പരത്തിയ ലോക കാരുണ്യവും പ്രപഞ്ച സൃഷ്ടിപ്പിന് നിദാനവുമായ പ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യുടെ ജന്മം കൊണ്ട് അനുഗൃഹീതമായ പുണ്യറബീഉല്‍ അവ്വലിന്റെ ആദ്യദിനത്തില്‍ നടന്ന സമ്മേളനം മൗലിദ് പാരായണത്തോടെയായിരുന്നു അവസാനിച്ചത്. മംഗലാപുരത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം തുന്നിച്ചേര്‍ത്താണ് ഒരുലക്ഷത്തിലധികം ജനസഞ്ചയം നെഹ്‌റു മൈതാനിയില്‍ സംഗമിച്ചത്. സമ്മേളനത്തിനെത്തിയ സുന്നി പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ കിടയറ്റ സംവിധാനങ്ങളായിരുന്നു സംഘാടകര്‍ ഒരുക്കിയത്. സംഘാടകര്‍ക്ക് 100 മാര്‍ക്ക് കൊടുക്കാവുന്ന രൂപത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് മംഗലാപുരം ഖാസി ത്വാഖാ അഹ്മദ് മൗലവിയുടെയും കെ.à´Žà´‚. ഇസ്മാഈല്‍ ഹാജിയുടെയും നേതൃത്വത്തിലുള്ള സംഘാടക സമിതി കാഴ്ചവച്ചത്. നെഹ്‌റു മൈതാനിയില്‍ ഒഴുകിയെത്തിയ ജനസാഗരം ശംസുല്‍ ഉലമാ നഗറില്‍ പാല്‍ക്കടല്‍ തീര്‍ത്തപ്പോള്‍ à´ˆ നാടിന്റെ നാള്‍വഴികളില്‍ മുമ്പൊന്നും കാണാത്ത പുതുചരിത്രം രചിക്കപ്പെടുകയായിരുന്നു. അച്ചടക്കമുള്ള പ്രസ്ഥാനത്തിന്റെ അണികളാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തി സ്വയം സംഘാടകരായി വളരെ അച്ചടക്കത്തോടെയുള്ള സമ്മേളന നഗരിയില്‍ പ്രവര്‍ത്തകരുടെ സാന്നിധ്യം നിസ്വാര്‍ത്ഥ പണ്ഡിതരും സയ്യിദന്‍മാരും നേതൃത്വമരുളുന്ന സമസ്തക്ക് പിന്നില്‍ മുസ്‌ലിം ഉമ്മത്ത് ഭദ്രമാണെന്ന് വിളിച്ചറിയിക്കുകയായിരുന്നു. വൈകുന്നേരം മൂന്നു മണിയോടെ ബന്ദറിലെ സീനത്ത് ബക്ഷ് മസ്ജിദ് പരിസരത്തെ സയ്യിദ് മുഹമ്മദ് മൗലാ ജലാല്‍ ബുഖാരി(à´±)യുടെ മഖ്ബറയില്‍ ത്വാഖ അഹ്മദ് അല്‍ അസ്ഹരിയുടെ നേതൃത്വത്തില്‍ സിയാറത്തിനു ശേഷം ആരംഭിച്ച പരിപാടിയില്‍ സമസ്ത പണ്ഡിതന്‍മാരും കര്‍ണാടക മന്ത്രിമാരും സംബന്ധിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മനുഷ്യാവകാശം തകര്‍ക്കുന്ന നീക്കങ്ങളാണ് ഫാഷിിസ്റ്റ് ശക്തികള്‍ നടപ്പാക്കുന്നതെന്നും ഇന്ത്യന്‍ ജനത കാത്തുസൂക്ഷിച്ച ഐക്യബോധവും സൗഹാര്‍ദാന്തരീക്ഷവും ഇല്ലാതാക്കുന്ന സമീപനങ്ങളാണു ഫാഷിസ്റ്റുകളില്‍നിന്ന് ഉയരുന്നതെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു. വിവിധ ഭാഷക്കാരും ദേശക്കാരും വ്യത്യസ്ത ആശയങ്ങളില്‍ വിശ്വസിക്കുന്നവരും ഒത്തൊരുമിച്ചു നീങ്ങുന്നതാണ് ഇന്ത്യന്‍ ബഹുസ്വര സമൂഹത്തിന്റെ പ്രത്യേകത. അവര്‍ക്കിടയില്‍ ഐക്യബോധം അനിവാര്യമാണ്. സഹിഷ്ണുതയുടെ സന്ദേശം പകര്‍ന്നുനല്‍കുകയാണ് അതിനനുയോജ്യമായ മാര്‍ഗം. ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള വാര്‍ത്തകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഈയിടെ പുറത്തുവരുന്നത്. ഒരാള്‍ എന്തു ഭക്ഷിക്കണം, ഭക്ഷിക്കരുത് എന്നു തീരുമാനിക്കുന്നതുപോലും ഫാഷിസ്റ്റ് ശക്തികളാണ്. ബഹുസ്വരത തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ മതേതര ഇന്ത്യയുടെ പ്രതിച്ഛായയ്ക്കു ദോഷമാണെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കാലത്ത് ലിംഗസമത്വം പോലുള്ള വാദങ്ങള്‍ അപകടകരമാണെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത മുശാവറ à´…à´‚à´—à´‚ കെ.പി. അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മുത്തബെയില്‍ പതാക ഉയര്‍ത്തി. സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. കോട്ടുമല à´Ÿà´¿.à´Žà´‚. ബാപ്പു മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ പണ്ഡിതനും സമസ്ത ഉപാധ്യക്ഷനുമായിരുന്ന ഖാസി സി.à´Žà´‚. അബ്ദുല്ല മുസ്‌ലിയാരുടെ കൊലപാതകികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സമ്മേളനം പ്രത്യേക പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, à´Žà´‚.à´Ÿà´¿. അബ്ദുല്ല മുസ്‌ലിയാര്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, കര്‍ണാടക ആരോഗ്യ മന്ത്രി യു.à´Ÿà´¿. ഖാദര്‍, വനം വകുപ്പ് മന്ത്രി രമനാഥ റൈ, സ്ഥലം à´Žà´‚.എല്‍.à´Ž ജെ.ആര്‍.ലോബോ, എന്‍.à´Ž. നെല്ലിക്കുന്ന് à´Žà´‚.എല്‍.à´Ž പ്രസംഗിച്ചു. പി.കെ. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബംബ്രാണ സ്വാഗതവും അബ്ദുല്‍ ഖാദര്‍ ദാരിമി കുക്കില നന്ദിയും പറഞ്ഞു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ആദര്‍ശ പ്രഭാഷണം നടത്തി. മുശാവറ അംഗങ്ങളായ à´Ž.പി. മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, à´Žà´‚.à´Ž ഖാസിം മുസ്‌ലിയാര്‍, കെ.à´Ÿà´¿. ഹംസ മുസ്‌ലിയാര്‍, യു.à´Žà´‚. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മൂസക്കോയ മുസ്‌ലിയാര്‍, à´Ÿà´¿.എസ്. ഇബ്‌റാഹീം മുസ്‌ലിയാര്‍, à´Ž. മരക്കാര്‍ മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, പി. കുഞ്ഞാണി മുസ്‌ലിയാര്‍, à´Žà´‚.കെ. മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ കോട്ടുമല, കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ നെല്ലായ എന്നിവരും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, ഹാജി കെ. മമ്മദ് ഫൈസി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, à´Žà´‚.à´Ž ചേളാരി, ഹാജി വൈ. മുഹമ്മദ് കുഞ്ഞി(ഏനപോയ), ഹാജി വൈ. അബ്ദുല്ല ഹാജി(ഏനപോയ), ഇസ്മാഈല്‍ ഹാജി കല്ലടുക്ക, കെ.എസ്. മുഹമ്മദ് മസ്ഊദ്, ഹാജി, എസ്.à´Žà´‚. റശീദ്, അബൂബക്കര്‍ ഗോള്‍ട്ടമജന്‍, അബ്ബാസ് ഹാജി ചെക്ക്മക്കി, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്‌റാഹീം ഹാജി, സയ്യിദ് സൈനുദ്ദീല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് അലി കങ്ങള്‍ കുംമ്പോല്‍, സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങള്‍ പുത്തൂര്‍, സയ്യിദ് ഹുസൈന്‍ ബാ അലവി തങ്ങള്‍ കുക്കാജെ, സയ്യിദ് അമീന്‍ തങ്ങള്‍ കിനിയ, സയ്യിദ് ജുനൈദ് തങ്ങള്‍ ആത്തൂര്‍, സയ്യിദ് അലി തങ്ങള്‍ കറാവളി, സയ്യിദ് ബദറുദ്ദീന്‍ തങ്ങള്‍ പാവൂര്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ഹംസ ഹാജി മൂന്നിയൂര്‍, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക് എന്നിവര്‍ സംബന്ധിച്ചു.