സമസ്ത സന്ദേശയാത്ര വരവേല്‍ക്കാന്‍ തയ്യാറായി ആലപ്പുഴ

  • Thu-Jan-2016
  • ആലപ്പുഴ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൊണ്ണൂറാം വാര്‍ഷികത്തിന്റെ പ്രചരണാര്‍ത്ഥം പ്രൊഫസര്‍ ആലിക്കുട്ടി മുസ്്‌ലിയാര്‍ നയിക്കുന്ന സമസ്ത സന്ദേശയാത്രയെ വരവേല്‍ക്കാന്‍ സ്വീകരണ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ തുടങ്ങി. സമ്മേളന ജില്ലയായ ആലപ്പുഴയില്‍ ഒന്‍പത് സ്വീകരണ കേന്ദ്രങ്ങളിലായി മൂന്നു ദിവസങ്ങളിലായാണ് പര്യടനം നടത്തുക. ജനുവരി പതിനേഴിന് കായംകുളത്ത് പ്രവേശിച്ച് ആതിക്കാട്ടുകുളങ്ങര സമാപനം നടക്കും. പതിനെട്ടിന് മാന്നാറില്‍ നിന്ന് തുടങ്ങി ഹരിപ്പാട്, തൃക്കുന്നപ്പുഴ, വളഞ്ഞവഴി, പുന്നപ്ര എന്നീ സ്വീകരണ കേന്ദ്രങ്ങള്‍ പിന്നിട്ട് മണ്ണഞ്ചേരിയില്‍ സമാപിക്കും. ഇരുപത്തിയൊന്നിന് ബാപ്പു മുസ്്‌ലിയാര്‍ നയിക്കുന്ന ഉത്തര മേഖല സന്ദേശയാത്രയുടേയും ആലിക്കുട്ടി മുസ്്‌ലിയാര്‍ നയിക്കുന്ന ദക്ഷിണ മേഖല സന്ദേശയാത്രയുടേയും സംയുക്തമായ സമാപനം ആലപ്പുഴയില്‍ വെച്ച് നടത്തും. ജില്ലയിലെ വിവിധ മേഖലകളായ അരൂര്‍, മണ്ണഞ്ചേരി, ആലപ്പുഴ, അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, കായംകുളം, മാന്നാര്‍ എന്നിവിടങ്ങളില്‍ സ്വാഗതസംഘം യാത്രയുടെ പ്രചരണാര്‍ത്ഥം പ്രത്യേക കണ്‍വെന്‍ഷനുകളും വാഹനപ്രചരണ ജാഥകളും സംഘടിപ്പിക്കും. തൊണ്ണൂറ് വാഹനങ്ങളുടെ അകമ്പടിയോടെ യാത്രയെ സ്വീകരിച്ചാനയിക്കാന്‍ വിഖായ വളïിയേഴ്‌സും പ്രത്യേക ട്രൈനിംഗുകളോടെ തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്. ആദിതേയ ജില്ലയായ ആലപ്പുഴയിലെ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ അനുദിനം ശക്തി പ്രാപിച്ചുവരുന്നതായി ജില്ലയിലെ ഓര്‍ഗനൈസര്‍മാരറിയിച്ചു. ഇതിനകം മഹല്ലുകളില്‍ സുന്നി മഹല്ല് ഫെഡറേഷന്റെ മഹല്ല് ശാക്തീകരണ പ്രോഗ്രാമുകളും ഓറിയന്റേഷന്‍ ക്യാമ്പുകളും ജില്ലയിലുടനീളം നടന്നുവരികയാണ്. തെറ്റിദ്ധാരണകള്‍ നിരത്തി പലരും ചൂഷണങ്ങള്‍ക്ക് ശ്രമിച്ചിരുന്നിടങ്ങളി്ല്‍ ബഹുമാനപ്പെട്ട സമസ്തയുടെ പ്രവര്‍ത്തനങ്ങളെ തിരിച്ചറിഞ്ഞ് ജനങ്ങള്‍ തിരിച്ചറിവിന്റെ വഴിയാലാണെന്ന് ജില്ലാ ഓര്‍ഗനൈസര്‍മാരായ കെ.എന്‍.എസ് മൗലവി, സാജിഹു ശമീര്‍ അസ്ഹരി, നിസാമുദ്ധീന്‍ ഹുദവി എന്നിവര്‍ പറഞ്ഞു.