തൊണ്ണൂറാം വാര്‍ഷികം, അമ്പലപ്പുഴ മേഖല പ്രചരണജാഥ നാളെ

- Fri-Jan-2016
-
-
അമ്പലപ്പുഴ: സമസ്ത തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം അമ്പലപ്പുഴ മേഖല സ്വാഗതസംഘത്തിന് കീഴിലുള്ള വാഹന പ്രചരണ ജാഥ ഇന്ന് നടക്കും. മാവുങ്കല്‍ മുഹമ്മദ് കുഞ്ഞ് മുസ്്‌ലിയാരുടെ ഖബ്്‌റ് സിയാറത്തോടെ തുടങ്ങുന്ന ജാഥ കാക്കാഴം മഹല്ല് ഖത്തീബ് കുഞ്ഞുമുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്യും. പുന്നപ്ര മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അബ്്ദുള്ള തങ്ങള്‍ ദാരിമി അല്‍ ഐദറൂസിയുടെ നായകത്വത്തില്‍ തുടങ്ങുന്ന ജാഥ പുറക്കാട് ജംഗ്ഷനില്‍ സമാപിക്കും. സ്വാഗതസംഘം രക്ഷാധികാരി അഡ്വ. എ നിസാമുദ്ധീന്‍ ഡയറക്ടറായും ടി.എ ത്വാഹ പുറക്കാട് കോര്‍ഡിനേറ്ററായും ശംസുദ്ധീന്‍ നീര്‍ക്കുന്നം കണ്‍വീനറുമായ ജാഥയില്‍ മേഖലയിലെ മഹല്ലുകളുടേയും സംഘടനകളുടേയും ഭാരവാഹികളായ സലീം വാണിയപ്പുരക്കല്‍, നവാസ് പൊഴിക്കര, അബ്്ദു റഹീം സാര്‍ നീര്‍ക്കുന്നം, ഡോ. ഐ.എം ഇസ്്‌ലാഹ് തോട്ടപ്പള്ളി, മുഹമ്മദ് കുഞ്ഞ് പഴയങ്ങാടി, യൂസുഫ് നെടുങ്ങാട്, അബൂബക്കര്‍ എസ്.എം.ജെ, സുലൈമാന്‍ പുറക്കാട്, ജബ്ബാര്‍ പൊഴിക്കര, ബശീര്‍ കളത്തില്‍, സൈദ് മുഹമ്മദ് മാസ്റ്റര്‍, മവാഹിബ് അരീപ്പുറം, കാസിം നെടുമ്പുറം, അബ്്ദുറഹ്മാന്‍ മുസ്്‌ലിയാര്‍ നീര്‍ക്കുന്നം, മുഹമ്മദ് കുഞ്ഞു മുസ്്‌ലിയാര്‍ നീര്‍ക്കുന്നം, കാസിം കരുമാടി എന്നിവര്‍ ജാഥയില്‍ അണിനിരക്കും. ജാഥ സ്വീകരണ കേന്ദ്രങ്ങളില്‍ ശിഹാബുദ്ധീന്‍ മുസ്്‌ലിയാര്‍ ആലപ്പുഴ, ഉസ്്മാന്‍ സഖാഫി ആലപ്പുഴ, ഹനീഫ ബാഖവി മണ്ണഞ്ചേരി, നൗഫല്‍ ഫൈസി, അശ്്‌റഫ് ലബ്ബ ദാരിമി, ഹാരിസ് ബാഖവി, ഷാജഹാന്‍ പല്ലന എന്നിവര്‍ പ്രമേയ പ്രഭാഷണങ്ങള്‍ നടത്തും. വൈകിട്ട് എഴ് മണിക്ക് പുറക്കാട് ജംഗ്ഷനില്‍ ജാഥ ഡയറക്്ടര്‍ അഡ്വ. എ. നിസാമുദ്ധീന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം ദക്ഷിണ മേഖല സ്വാഗതസംഘം രക്ഷാധികാരിയും മസ്്ജിദുല്‍ ഇജാബ ചീഫ് ഇമാമുമായ സയ്യിദ് ഹദിയ്യത്തുള്ള തങ്ങള്‍ അല്‍ ഐദറൂസി ഉദ്ഘാടനം ചെയ്യും. അഹ്്മദ് അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തും. ദക്ഷിമ മേഖല സ്വാഗതസംഘം ചെയര്‍മാന്‍ ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍. വിവിധ മഹല്ല് ഭാരവാഹികളും സംഘടന നേതാക്കളും ആശംസകള്‍ നേരും.