സമസ്തയുടെ സമ്പന്ന ചരിത്രത്തിലേക്ക് വാതിലുകള്‍ തുറന്ന് മലയാളത്തിലെ സമഗ്ര ഇസ്‌ലാമിക് പോര്‍ട്ടല്‍ ഇസ്‌ലാം ഓണ്‍ വെബ്ബ്

  • Thu-Jan-2016
  • Hadia CSE. Panakkad
  • സമസ്തയുടെ സമ്പന്ന ചരിത്രത്തിലേക്ക് വാതിലുകള്‍ തുറന്ന് മലയാളത്തിലെ സമഗ്ര ഇസ്‌ലാമിക് പോര്‍ട്ടല്‍ ഇസ്‌ലാം ഓണ്‍ വെബ്ബിന്റെ സമസ്ത സ്‌പെഷ്യല്‍ പേജ് പുറത്തുവന്നു. പാണക്കാട് വെച്ചു നടന്ന ചടങ്ങില്‍ ഹൈദരലി ശിഹാബ് തങ്ങളാണ് പേജ് ലോഞ്ചിംഗ് കര്‍മം നിര്‍വഹിച്ചത്. കേരള മുസ്‌ലിംകളെക്കുറിച്ചും 1926 ല്‍ സമസ്ത രൂപീകരണത്തിനു ശേഷമുള്ള അവരുടെ മത-വിദ്യാഭ്യാസ-സാംസ്‌കാരിക മുന്നേറ്റങ്ങളെകുറിച്ചും ആഴത്തില്‍ വിവരം തരുന്ന സൈറ്റ് കര്‍മ പഥം, ചരിത്രം, നവോത്ഥാനം, നായകര്‍, സമ്മേളനങ്ങള്‍, അഭിമുഖങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, സ്ഥാപനങ്ങള്‍, സംവാദങ്ങള്‍, പ്രമേയങ്ങള്‍, പണ്ഡിതന്മാര്‍, സാദാത്തുക്കള്‍, സ്വൂഫികള്‍, മുശാവറ, പോഷക സംഘടനകള്‍ തുടങ്ങി സമസ്തയുടെ വിവിധ തലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സൈറ്റ് സംവിധാനിച്ചിരിക്കുന്നത്. സമസ്തയുടെ മുന്‍ കാല പണ്ഡിതരുമായി മുന്‍കാലങ്ങളില്‍ നടന്ന അഭിമുഖങ്ങളും സമസ്തയുടെ നവോത്ഥാന മുന്നേറ്റങ്ങളെ രേഖപ്പെടുത്തുന്ന ചരിത്ര രേഖകളും ഇതിനോടൊപ്പം സമാഹരിക്കപ്പെട്ടിട്ടുണ്ട്. Link: www.islamonweb.net/Samastha samastha - Islamonweb.net ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക പ്രബോധന രംഗത്ത് ഏറ്റവും ശ്രദ്ധേയമായ സംഭവമായി രേഖപ്പെടുത്തപ്പെട്ടതാണ് സമസ്ത എന്ന മഹല്‍ പ്രസ്ഥാനത്തിന്റെ സംസ്ഥാപനം. പടര്‍ന്നു… islamonweb.net http://www.islamonweb.net/Samastha/