സമസ്ത 90-ാം വാര്‍ഷികം മേഖലാ യോഗങ്ങള്‍

  • Wed-Jan-2016
  • ചേളാരി: സമസ്ത 90-ാം വാര്‍ഷികം ഉത്തരമേഖലയില്‍പ്പെട്ട ജില്ലകളിലെ സ്വാഗത സംഘം ഭാരവാഹികള്‍, റൈഞ്ച് പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവരുടെ സംയുക്ത യോഗം ഫെബ്രു: 1 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചേളാരി സമസ്താലയത്തില്‍വെച്ചും ദക്ഷിണ മേഖലയില്‍പ്പെട്ട ജില്ലകളിലെ യോഗം ജനുവരി: 31-ന് ഞായറാഴ്ച ഉച്ചക്ക് ശേഷം 2 മണിക്ക് ആലപ്പുഴ വലിയ മരം ഇര്‍ശാദില്‍വെച്ചും ചേരുന്നതാണ്. ക്യാമ്പ് പ്രിതിനിധികളുടെ ബയോഡാറ്റകള്‍ ഇതിനകം എത്തിക്കാത്തവര്‍ അന്നെ ദിവസം നല്‍കേണ്ടതാണെന്ന് ക്യാമ്പ് കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അറിയിച്ചു. ബയോഡാറ്റ ലഭിക്കാത്തവര്‍ക്ക് www.samasthaconference.com എന്ന സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. നേരത്തെ ബയോഡാറ്റ നല്‍കിയവര്‍ക്കുള്ള ഐഡന്റിറ്റികാര്‍ഡുകള്‍ പ്രസ്തുത യോഗങ്ങളില്‍വെച്ച് വിതരണം ചെയ്യും. മംഗലാപ്പുരം, കാസര്‍ഗോഡ്, കണ്ണൂര്‍, കുടക്, നീലഗിരി, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എന്നീജില്ലകളിലെ പ്രതിനിധികള്‍ ചേളാരിയിലും, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, കന്യകുമാരി, എന്നീ ജില്ലകളിലെ പ്രതിനിധികള്‍ ആലപ്പുഴയിലും പങ്കെടുക്കണമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.