സമസ്ത 90-ാം വാര്‍ഷികം: മേഖലാ യോഗങ്ങള്‍ ജനുവരി 31, ഫെബ്രുവരി 1 തിയ്യതികളില്‍

  • Fri-Jan-2016
  • ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ജില്ലാതല സ്വാഗതസംഘം ഭാരവാഹികളുടെയും റെയ്ഞ്ച് പ്രസിഡന്റ്, സെക്രട്ടറിമാരുടെയും സംയുക്ത യോഗങ്ങള്‍ രണ്ട് മേഖലകളിലായി നടക്കും. കന്യാകുമാരി മുതല്‍ എറണാകളും വരെയുള്ള ദക്ഷിണ മേഖല യോഗം ജനുവരി 31ന് ഉച്ചക്ക് ശേഷം 2 മണിക്ക് ആലപ്പുഴ സ്വാഗതസംഘം ഓഫീസില്‍ വെച്ചും, മംഗലാപുരം മുതല്‍ തൃശൂര്‍ വരെയുള്ള ഉത്തരമേഖല യോഗം ഫെബ്രുവരി 1ന് രാവിലെ 11 മണിക്ക് ചേളാരി സമസ്താലയത്തില്‍ വെച്ചും നടക്കുന്നതാണ്. ക്യാമ്പ് പ്രതിനിധികളുടെ ബയോഡാറ്റ നേരത്തെ ഓഫീസില്‍ എത്തിക്കാത്തവര്‍ അന്നെ ദിവസം കൊണ്ടുവരേണ്ടതാണെന്ന് സ്വാഗത സംഘം ഓഫീസില്‍ നിന്ന് അറിയിച്ചു.