സമസ്ത 90-ാം വാര്‍ഷികം: പതാക ദിനം വിജയിപ്പിക്കുക

  • Fri-Jan-2016
  • ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി ഫെബ്രുവരി 1ന് നടക്കുന്ന പതാക ദിനം വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍, സ്വാഗത സംഘം മുഖ്യരക്ഷാധികാരി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ കണ്‍വീനര്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 90-ാം വാര്‍ഷിക സൂചകമായി 90 പതാകകളാണ് ഓരോ മഹല്ലിലും സ്ഥാപിക്കേണ്ടത്. മഹല്ല്, മദ്‌റസാ ഭാരവാഹികളും സംഘടനാ പ്രവര്‍ത്തകരും പതാകദിനാചരണം വിജയിപ്പിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.