സമസ്ത 90 ാം വാര്‍ഷികം പ്രൗഢമാക്കുക : സുന്നീ ബാലവേദി

  • Thu-Nov-2015
  • Malappuram
  • മലപ്പുറം : 2016 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടക്കുന്ന സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമയുടെ 90 ാം വാര്‍ഷിക മഹാ സമ്മേളനം ചരിത്രത്തില്‍ ഭാഗമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പില്‍ വരുത്താന്‍ ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമസ്ത കേരള സുന്നീ ബാലവേദി സംസ്ഥാന കൗണ്‍സില്‍ മീറ്റ് തീരുമാനിച്ചു. 2014 നവംബറില്‍ നിലവില്‍ വന്ന സംസ്ഥാന സമിതിയുടെ വാര്‍ഷിക കൗണ്‍സില്‍ മീറ്റ് അനസ് മാരായമംഗലം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വര്‍.സെക്രട്ടറി സാജിര്‍ കൂരിയാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്.കെ.ജെ.à´Žà´‚ മാനേജര്‍ à´Žà´‚.à´Ž ചേളാരി മുഖ്യ പ്രഭാഷണം നടത്തി. പ്രവര്‍ത്തന കലണ്ടര്‍ അഫ്‌സല്‍ രാമന്തളിയും, , അവാര്‍ഡ് മാനദണ്ഡം സൈനുദ്ദീന്‍ ഒളവട്ടൂരും അവതരിപ്പിച്ചു. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഷറഫുദ്ദീന്‍ ബാഖവി കണിയാപുരം, ഹസൈനാര്‍ ഫൈസി, ഇസ്മാഈല്‍ മുസ്‌ലിയാര്‍ കൊടക്, സുഫ്‌യാന്‍ തരുവണ, ബാദുഷ കൊല്ലം, അമീന്‍ വിഴിഞ്ഞം, സജീര്‍ കാടാച്ചിറ, യാസിര്‍ അറഫാത്ത്, മുനീബ് പേരാമ്പ്ര, ഹാമിസുല്‍ ഫുഹാദ് വെള്ളിമാട് കുന്ന്, ഇസ്മാഈല്‍ കൂരിയാട്, സഫറുദ്ദീന്‍ പൂകോട്ടൂര്‍, മനാഫ് കോട്ടോപ്പാടം, മുനാഫര്‍ ഒറ്റപ്പാലം, ഹാഫിസ് പാലപ്പിള്ളി, ആദില്‍ കൊടക്, മുബാശ് ആലപ്പുഴ തുടങ്ങയിവര്‍ സംസാരിച്ചു. ജന.സെക്രട്ടറി ശഫീഖ് മണ്ണഞ്ചേരി സ്വാഗതവും ശമീര്‍ തോടന്നൂര്‍ നന്ദിയും പറഞ്ഞു.