സമസ്ത 90-ാം വര്‍ഷികം സെമിനാര്‍ ജനുവരി 2 ന് തിരൂരില്‍

  • Wed-Dec-2015
  • ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ ഭാഗമായി ജനുവരി 2 ന് ശനിയാഴ്ച 2 മണിക്ക് തിരൂര്‍ പൂക്കയില്‍ ട്രസ്റ്റ് പ്ലാസയില്‍ à´•à´², സാഹിത്യം, സംസ്‌കാരം, പൈതൃകം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ കെ.കെ.എസ്. തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം വിഷയം അവതരിപ്പിക്കും. സി.മമ്മുട്ടി à´Žà´‚.എല്‍.à´Ž, സി.ഹംസ മേലാറ്റൂര്‍, സിദ്ധീഖ് നദ്‌വി ചേറൂര്‍, ആദൃശ്ശേരി ഹംസ കുട്ടി മുസ്‌ലിയാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി.ഗിരീഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. 90-ാം വാര്‍ഷികത്തിന്റെ ഭാഗമായി മൂന്ന് സെമിനാറുകള്‍ കൂടി സംഘടിപ്പിക്കും. രാഷ്ട്രം, രാഷ്ട്രീയം, സാമൂഹികം എന്ന വിഷയത്തില്‍ തിരുവനന്തപുരത്തും ഇസ്‌ലാം അന്നും ഇന്നും എന്ന വിഷയത്തില്‍ പാലക്കാട്ടും, വിദ്യാഭ്യാസം എന്ന വിഷയത്തില്‍ കണ്ണൂര്‍ ജില്ലയിലും നടക്കും