സമസ്ത 90-ാം വാര്‍ഷികം പ്രസംഗകര്‍ക്ക് ശില്‍പശാല നടത്തി

  • Fri-Jan-2016
  • ചേളാരി: 2016 ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രസംഗകര്‍ക്കുള്ള ശില്‍പശാല ചേളാരി സമസ്താലയത്തില്‍ നടന്നു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല à´Ÿà´¿.à´Žà´‚ ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ലീഗല്‍സെല്‍ ചെയര്‍മാന്‍ കെ. മമ്മദ് ഫൈസി തിരൂര്‍ക്കാട് അധ്യക്ഷത വഹിച്ചു. കെ.à´Ž റഹ്മാന്‍ ഫൈസി, à´‡. മൊയ്തീന്‍ ഫൈസി പുത്തനഴി, കൊടക് അബ്ദു റഹ്മാന്‍ മുസ്‌ലിയാര്‍, à´Žà´‚. ഹംസ ഹാജി മൂന്നിയൂര്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, സലീം എടക്കര, അലവി ഫൈസി കൊളപ്പറമ്പ്, റഷീദ് ഫൈസി വെള്ളായിക്കോട്, കെ.à´‡ മുഹമ്മദ് മുസ്‌ലിയാര്‍, മുഹമ്മദ് രാമന്തളി, റഫീഖ് സക്കരിയ ഫൈസി കൂടത്തായി, à´’.പി അഷ്‌റഫ്, ആര്‍.വി.à´Ž സലീം പ്രസംഗിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ ക്ലാസെടുത്തു. കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ സ്വാഗതവും, സി.എച്ച് മഹമ്മൂദ് സഅദി നന്ദിയും പറഞ്ഞു.