സമസ്ത 90-ാം വാര്‍ഷികം സന്ദേശ യാത്രയെ വരവേല്‍ക്കാന്‍ സ്വീകരണ കേന്ദ്രങ്ങള്‍ ഒരുങ്ങി

  • Thu-Jan-2016
  • ചേളാരി: 2016 ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം 2016 ജനുവരി 15 മുതല്‍ 21 വരെ സംഘടിപ്പിച്ച സമസ്ത സന്ദേശ യാത്രയെ വരവേല്‍ക്കാന്‍ സ്വീകരണ കേന്ദ്രങ്ങളില്‍ വന്‍ തയ്യാറെടുപ്പ്. തെക്കന്‍ കേരളത്തില്‍ ഇതാദ്യമായി നടക്കുന്ന സമസ്തയുടെ 90-ാം വാര്‍ഷിക മഹാ സമ്മേളനത്തെ വര്‍ദ്ധിച്ച പ്രാധാന്യത്തോടെയാണ് സമൂഹം നോക്കികാണുന്നത്. ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷമെന്ന പ്രമേയം പൊതു ജനസമക്ഷം വിശദീകരിക്കുന്നതിനും സമ്മേളനത്തിലേക്ക് പൊതു സമൂഹത്തെ ക്ഷണിക്കുന്നതിനും വേണ്ടിയാണ് രണ്ട് സന്ദേശയാത്രകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. മംഗലാപുരത്ത് നിന്ന് ആരംഭിക്കുന്ന ഉത്തര മേഖല സന്ദേശ യാത്ര കോട്ടുമല à´Ÿà´¿.à´Žà´‚.ബാപ്പു മുസ്‌ലിയാരും, കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കുന്ന സന്ദേശയാത്ര പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാരുമാണ് നയിക്കുന്നത്. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കള്‍ ഇരു ജാഥകളെയും അനുഗമിക്കും. 15ന് മംഗളൂരിലും കന്യാകുമാരിയിലെ വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് 21ന് ആലപ്പുഴയില്‍ ഒരുമിച്ച് സംഗമിച്ച് സമാപിക്കും. 90 പതാക വാഹകരായ എസ്.കെ.എസ്.എസ്.എഫ് വിഖായ അംഗങ്ങളും എസ്.വൈ.എസ് ആമില സംഗങ്ങളും ഓരോ ജില്ലയിലും ജാഥക്ക് അകമ്പടിയായുണ്ടാവും. ജില്ലാ അതിര്‍ത്തിയില്‍ വന്‍ സ്വീകരണങ്ങളാണ് ഒരുക്കുക. ജില്ലാ സ്വാഗത സംഘത്തിന്റെ കീഴില്‍ ഇതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. പൊതു സമ്മേളനത്തോടെയാണ് എല്ലാ സ്വീകരണ കേന്ദ്രങ്ങളിലെയും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. അതാത് സ്വീകരണ കേന്ദ്രങ്ങളിലെ പരിധിയില്‍പെട്ട മഹല്ല്, മദ്‌റസ കമ്മിറ്റികളും സംഘടന ഭാരവാഹികളും ജാഥാ ക്യാപ്റ്റന് ഉപഹാരം സമര്‍പ്പിക്കും. ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജംഇയ്യത്തുല്‍ മുഫത്തിശീന്‍ യോഗം സമസ്ത സന്ദേശയാത്ര വിജയിപ്പിക്കാന്‍ പരിപാടികള്‍ ആവിഷ്‌കരിച്ചു. പ്രസിഡണ്ട് à´Ÿà´¿.à´Žà´‚.ബാപ്പു മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.സി.അഹ്മദ്കുട്ടി മൗലവി, വി.കെ.എസ്. തങ്ങള്‍. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍ പ്രസംഗിച്ചു. സെക്രട്ടറി കെ.എച്ച്.കോട്ടപ്പുഴ സ്വാഗതവും, അഹ്മദ് തെര്‍ളായി നന്ദിയും പറഞ്ഞു.