സമസ്ത സമ്മേളന സന്ദേശ പ്രചരണ യാത്രക്ക് വരവേല്‍പ്പ് നല്‍കാന്‍ കോട്ടയം ജില്ലയൊരുങ്ങി

  • Thu-Jan-2016
  • ചങ്ങനാശ്ശേരി: എസ്എംഎഫ് കോട്ടയം ജില്ലാ പ്രസിഡന്റ് ഹാജി എസ്.à´Žà´‚. ഫുആദിന്റെ അധ്യക്ഷതയില്‍ പഴയപള്ളി ജമാഅത്ത് ഓഡിറ്റോറിയത്തില്‍ കൂടിയ യോഗം സമസ്ത ഓര്‍ഗനൈസര്‍ à´Ž.കെ. ആലിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. സമസ്ത 90-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള സന്ദേശ യാത്ര പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാരുടേയും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടേയും നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്നും പ്രയാണം ആരംഭിക്കും. ജനുവരി 19ന് ജാഥ ജില്ലയില്‍ പ്രവേശിക്കും. ജില്ലാ അതിര്‍ത്ഥിയില്‍ നിന്നും സ്വീകരിച്ച് 10മണിക്ക് പത്തനംതിട്ടയില്‍ നിന്നുള്ള സ്വീകരണം ഏറ്റുവാങ്ങി 1 മണിക്ക് ചങ്ങനാശ്ശേരിയിലും വൈകിട്ട് 4 മണിക്ക് കോട്ടയം പഴയ പോലീസ് മൈതാനിയിലും 6മണിക്ക് തലയോലപ്പറമ്പിലും നടക്കുന്ന സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി രാത്രി 8 മണിക്ക് തൊടുപുഴയില്‍ സമാപിക്കും. ജില്ലയിലെ മുഴുവന്‍ സ്വീകരണ യോഗങ്ങളിലും വിഖായ പ്രവര്‍ത്തകരെ സജ്ജീകരിക്കാന്‍ എസ്എംഎഫ്, എസ്‌കെഎസ്എസ്എഫ് കോട്ടയം ജില്ലാ പ്രവര്‍ത്തകര്‍ ഒരുങ്ങി കഴിഞ്ഞു. ചങ്ങനാശ്ശേരി മേഖല എസ്എംഎഫ് പ്രസിഡന്റായി ഹാജി സുബൈര്‍ മൗലവി, സെക്രട്ടറി റെജി പട്ടേല്‍, ട്രഷറര്‍ മുഹമ്മദ് നജീബ് എന്നിവരെ തിരഞ്ഞെടുത്തു. ജമാഅത്ത് സെക്രട്ടറി ഹാരിസ് സ്വാഗതവും ഹാജി ശരീഫ് കുട്ടി നന്ദിയും പറഞ്ഞു.