സമസ്ത 90-ാം വാര്‍ഷികം സന്ദേശ യാത്രയെ വരവേല്‍ക്കാന്‍ ഉത്തര മേഖല ഒരുങ്ങി

  • Sat-Jan-2016
  • ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ജനുവരി 15 മുതല്‍ 21 വരെ സംഘടിപ്പിച്ച സമസ്ത സന്ദേശ യാത്രയെ വരവേല്‍ക്കാന്‍ ഉത്തര മേഖല സ്വീകരണ കേന്ദ്രങ്ങളില്‍ വന്‍ തയ്യാറെടുപ്പ്. ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷമെന്ന പ്രമേയം പൊതു ജനസമക്ഷം വിശദീകരിക്കുന്നതിനും സമ്മേളനത്തിലേക്ക് പൊതു സമൂഹത്തെ ക്ഷണിക്കുന്നതിനും വേണ്ടിയാണ് രണ്ട് സന്ദേശയാത്രകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. മംഗലാപുരത്ത് നിന്ന് ആരംഭിക്കുന്ന ഉത്തര മേഖല സന്ദേശ യാത്ര കോട്ടുമല à´Ÿà´¿.à´Žà´‚.ബാപ്പു മുസ്‌ലിയാര്‍ നയിക്കും. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കള്‍ ഇരു ജാഥകളെയും അനുഗമിക്കും. 15ന് വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് 21ന് ആലപ്പുഴയില്‍ സമാപിക്കും.