സമസ്ത തൊണ്ണൂറാം വാര്‍ഷികം കുരുന്നുകൂട്ടം ഫെബ്രുവരി 7 ന്

  • Fri-Jan-2016
  • ആലപ്പുഴ: ആലപ്പുഴയില്‍ നടക്കുന്ന സമസ്ത തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് കുരുന്നുകൂട്ടം സംഘടിപ്പിക്കും. ഫെബ്രുവരി 7 രാവിലെ 9 ന് ആരംഭിക്കുന്ന ക്യാമ്പില്‍ സമസ്ത കേരള സുന്നി ബാല വേദിയുടെ ജില്ല, മേഖല തലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. വിവിധ സെഷനുകളായി നടക്കുന്ന ക്യാമ്പില്‍ പ്രമുഖര്‍ ക്ലാസ് നയിക്കും. കുരുന്നുകൂട്ടം വിജയിപ്പിക്കുന്നതിനായി വേണ്ട പ്രവര്ത്തനങ്ങള്‍ സജീകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ശഫീഖ് മണ്ണഞ്ചേരി എന്നിവര്‍ അറിയിച്ചു.